Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2026 23:14 IST
Share News :
ചാവക്കാട്:2026-27 വർഷത്തിൽ പശ്ചിമതീര നെടിയ ഇനത്തിൽ പെട്ട തെങ്ങിൻറെ തേങ്ങ വിത്ത് സംഭരണത്തിനായി എടുക്കാൻ അപേക്ഷ ക്ഷണിച്ചു.ചാവക്കാട് ബ്ലോക്ക് പരിധിയിലെയും എളവള്ളി, പാവറട്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽപ്പെട്ട കർഷകർക്കും അപേക്ഷിക്കാം.2026-27 ലെ ഭൂനികുതി റസീതി,ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം വയ്ക്കണം.ചാവക്കാട് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സീഡ് ഡെവലപ്മെൻറ് ഓഫീസിൽ ഒക്ടോബർ ഒന്ന് മുതൽ 31 വരെ അപേക്ഷ സ്വീകരിക്കും.അപേക്ഷാഫോം ഓഫീസിൽ ലഭ്യമാണ്.
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ
വിത്ത് വികസന ഓഫീസ്
ചാവക്കാട്
Follow us on :
Tags:
Please select your location.