Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2026 09:14 IST
Share News :
ജയ്പൂർ: രാജസ്ഥാനിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി. ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വ്യക്തമായ മുന്നേറ്റം നേടി. 37 ജില്ലകളിൽ നടന്ന വോട്ടെണ്ണലിൽ ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് സമിതി തലങ്ങളിൽ ബിജെപിയെക്കാൾ ഏറെ സീറ്റുകൾ കോൺഗ്രസ് സ്വന്തമാക്കി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 3,701 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക് ലഭിച്ചത് 2,181 സീറ്റുകളാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 599 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക് 301 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
37 ജില്ലകളിൽ 33 ഇടത്തും പഞ്ചായത്ത് സമിതി സീറ്റുകളുടെ എണ്ണത്തിൽ കോൺഗ്രസ് ബിജെപിയെ മറികടന്നു. അജ്മീർ, ബലോത്ര, സലുംബർ, ഉദയ്പൂർ എന്നീ നാല് ജില്ലകളിൽ മാത്രമാണ് ബിജെപിക്ക് മുന്നിലെത്താനായത്.
സ്വതന്ത്ര സ്ഥാനാർഥികളും തെരഞ്ഞെടുപ്പിൽ നിർണായക സാന്നിധ്യമായി. പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ 627 സീറ്റുകളാണ് സ്വതന്ത്രർ നേടിയത്. രാഷ്ട്രീയ ലോക്തന്ത്രിക് പാർട്ടി (ആർ.എൽ.പി) 496 സീറ്റുകളും ഭാരത് ആദിവാസി പാർട്ടി (ബി.എ.പി) 276 സീറ്റുകളും നേടി. ബി.എസ്.പിക്ക് 60 സീറ്റുകളും സി.പി.ഐ.എമ്മിന് 50 സീറ്റുകളും ആം ആദ്മി പാർട്ടിക്ക് രണ്ട് സീറ്റുകളും ലഭിച്ചു.
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആർ.എൽ.പി 37 സീറ്റുകളും ബി.എ.പി 22 സീറ്റുകളും നേടി. സി.പി.ഐ.എമ്മിനും ബി.എസ്.പിക്കും ആറ് സീറ്റുകൾ വീതം ലഭിച്ചു. സ്വതന്ത്രർ പത്ത് സീറ്റുകളും സ്വന്തമാക്കി.
ജയ്പൂർ, ജോധ്പൂർ, ഭിൽവാര, ബിക്കാനീർ, ദൗസ, സീക്കർ തുടങ്ങിയ ജില്ലകളിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചു. മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ സ്വന്തം ജില്ലയായ ഭരത്പൂരിലും കോൺഗ്രസ് ബിജെപിയെ മറികടന്നു.
നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നിലെത്തിയതിന് പിന്നാലെയാണ് ഗ്രാമീണ മേഖലയിൽ കോൺഗ്രസിന്റെ ഈ മുന്നേറ്റം. ബിജെപി സർക്കാരിന്റെ ഭരണത്തിന്റെ മൂന്നാം വർഷത്തിലേക്ക് കടക്കാനിരിക്കെ വന്ന തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് രാഷ്ട്രീയ ഊർജം പകരുന്നതാണ്. അതേസമയം, ഗ്രാമീണ മേഖലകളിലെ പ്രകടനം വിലയിരുത്തി തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ട സാഹചര്യത്തിലാണ് ബിജെപി.
രാജസ്ഥാനിലെ 41 ജില്ലകളിലായി 1,403 ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്കും 8,245 പഞ്ചായത്ത് സമിതി വാർഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 37 ജില്ലകളിലെ വോട്ടെണ്ണലാണ് പൂർത്തിയായത്. ശേഷിക്കുന്ന കോട്ട, ബാരൻ, കരൗലി, ശ്രീഗംഗാനഗർ ജില്ലകളിലെ വോട്ടെണ്ണൽ ഡിസംബർ 17ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.