Tue Dec 12, 2023 10:56 PM 1ST

Sign In

രാജസ്ഥാനിൽ സിപിഎമ്മിന് ഗ്രാമീണ മുന്നേറ്റം; 50 പഞ്ചായത്ത് സമിതി സീറ്റുകൾ നേടി

20 Nov 2026 22:22 IST

NewsDelivery

Share News :

ജയ്പൂർ: രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ നേട്ടവുമായി സിപിഎം. പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ 50 സീറ്റുകളും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളും പാർട്ടി സ്വന്തമാക്കി. ബിജെപിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ചുരുവിലും സിപിഎമ്മിന് വിജയിക്കാനായി.

പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക്തന്ത്രിക് പാർട്ടി (ആർ.എൽ.പി) 496 സീറ്റുകൾ നേടിയപ്പോൾ ഭാരത് ആദിവാസി പാർട്ടി (ബി.എ.പി) 276 സീറ്റുകളും ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) 60 സീറ്റുകളും നേടി. ആം ആദ്മി പാർട്ടിക്ക് രണ്ട് സീറ്റുകളാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർഥികളും ശ്രദ്ധേയമായ നേട്ടമുണ്ടാക്കി.

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സിപിഎം ആറ് സീറ്റുകൾ നേടി. ആർ.എൽ.പി 37 സീറ്റുകളും ബി.എ.പി 22 സീറ്റുകളും സ്വന്തമാക്കി. ബി.എസ്.പിക്കും ആറ് സീറ്റുകൾ ലഭിച്ചു.

നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നിലെത്തിയതിന് പിന്നാലെയാണ് ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ മുന്നേറ്റം നടത്തിയത്. ഭരണകക്ഷിയായ ബിജെപിക്ക് ഗ്രാമീണ മേഖലയിൽ തിരിച്ചടിയുണ്ടായെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.

രാജസ്ഥാനിലെ 41 ജില്ലകളിലായി 8,245 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 1,403 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബർ 22, 28, നവംബർ 3, 14 തീയതികളിലായി നാല് ഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ്. നാല് ജില്ലകളിലെ വോട്ടെണ്ണൽ ഡിസംബർ 17ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.

Follow us on :

More in Related News