Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2026 21:47 IST
Share News :
തലയോലപ്പറമ്പ്: കാലിന് മുറിവ് പറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സക്കായി പോയ ശേഷം വീട്ടിൽ തിരികെ എത്തിയ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. തലയോലപ്പറമ്പ് പാലാം കടവ് കല്ലുപുരയ്ക്കൽ പരേതരായ സുലൈമാൻ, ഐഷ ദമ്പതികളുടെ മകൻ കെ.എസ് സജ്ജാദ് ( 54) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കായി പോയ ശേഷം മടങ്ങി എത്തി ഭക്ഷണം കഴിച്ച് മുറിയിൽ വിശ്രമിക്കാൻ പോയ ഇയാൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊച്ചി ഐലൻ്റിലെ ലോഡിംഗ് തൊഴിലാളിയാണ് സജ്ജാദ്. തലയോലപ്പറമ്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ - റഹിയനത്ത്. മക്കൾ - റിൻഷാദ്, രേഷ്മ, റാസിക്ക്. മരുമകൻ - ഹസനുൽ ബന്ന (കൊച്ചി). ഖബറടക്കം നാളെ (നവംബർ - 22) ഞായറാഴ്ച വൈകിട്ട് 3 ന് തലയോലപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Follow us on :
Tags:
More in Related News
Please select your location.