Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2026 20:02 IST
Share News :
മലപ്പുറം : നിര്‍മ്മലം പുതുയുഗം ശുചിത്വ കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നടപ്പാക്കിയ 'ഓപ്പറേഷന്‍ ജല സുരക്ഷ' പരിശോധനയില്‍ 436 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇതില്‍ 426 എണ്ണത്തിന് നോട്ടീസ് നല്‍കുകയും 25,64,500 രൂപ പിഴ ചുമത്തുകയും ചെയ്തു. ഇതിനോടകം 38,510 രൂപ പിഴയായി ഈടാക്കിയതായും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
ജില്ലയിലെ 106 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ജലാശയങ്ങള്‍, തോടുകള്‍, ജലനിര്‍ഗമന പാതകള്‍ എന്നിവിടങ്ങളിലേക്ക് മലിനജലം ഒഴുക്കുന്നതും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും തടയുന്നതിനായി നവംബര്‍ 19, 20 തീയതികളിലായിരുന്നു പരിശോധന. 12 നഗരസഭകളിലായി 20 സംഘങ്ങളും 94 ഗ്രാമപഞ്ചായത്തുകളിലായി 157 സംഘങ്ങളുമാണ് പരിശോധന നടത്തിയത്. ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ 572 ഉദ്യോഗസ്ഥര്‍ 811 വാര്‍ഡുകളില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 219 എസ്, മുനിസിപ്പല്‍ നിയമത്തിലെ 340 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച വ്യക്തികളും സ്ഥാപനങ്ങളും നിശ്ചിത പിഴത്തുക അടച്ചില്ലെങ്കില്‍ തുടര്‍നിയമ നടപടികള്‍ സ്വീകരിച്ച് കേസുകള്‍ കോടതിയിലേക്ക് കൈമാറും. ജലജന്യരോഗങ്ങള്‍ തടയുന്നതിനായി ആരംഭിച്ച ഈ പരിശോധന, ജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നത് പൂര്‍ണ്ണമായി അവസാനിക്കുന്നതുവരെ തുടരുമെന്നും ജോയിന്റ് ഡയറക്ടര്‍ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.