Tue Dec 12, 2023 10:56 PM 1ST

Sign In

ഫെയര്‍നെസ് ക്രീമില്‍ നിന്നും 17കാരിക്ക് ഗുരുതരമായ വൃക്കരോഗം ; നിയമനടപടിക്കൊരുങ്ങി കുടുംബം

21 Nov 2026 20:16 IST

Jithu Vijay

Share News :

മലപ്പുറം : ഇൻസ്റ്റഗ്രാം പരസ്യംകണ്ട് ഫെയർനസ് ക്രീം വാങ്ങി ഉപയോഗിച്ച്‌ ഗുരുതരമായ വൃക്കരോഗത്തിന് ഇരയായ 17കാരിയുടെ കുടുബം നിയമ നടപടിക്ക് ഒരുങ്ങുന്നു. കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയില്‍ നിയമനടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.


ഇൻസ്റ്റഗ്രാമില്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാരുടെ പരസ്യം കണ്ടാണ് മലപ്പുറം സ്വദേശിനിയായ 17കാരി ഫെയർനെസ് ക്രീം ഓണ്‍ലൈനിലൂടെ വാങ്ങിയത്. എന്നാല്‍ ക്രീം ഉപയോഗിച്ച പെണ്‍കുട്ടിക്ക് ഗുരുതര വൃക്കരോഗത്തിന് ഇരയാവുകയായിരുന്നു. മെംബ്രനസ് നെഫ്രോപ്പതി (Membranous Nephropathy) എന്ന ഗുരുതര വൃക്കരോഗമാണ് പെണ്‍കുട്ടിയെ ബാധിച്ചത്. ക്രീമില്‍ അനുവദനീയമായതിലും അപകടകരമായ അളവില്‍ മെർക്കുറി അടങ്ങിയതാണ് രോഗത്തിന് കാരണമായത്.


മുഖത്തെ കുരുക്കള്‍, കറുത്ത പാടുകള്‍, പിഗ്മെന്റേഷൻ എന്നിവ മാറ്റാമെന്നായിരുന്നു ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരുടെ പ്രചാരണം. പരസ്യത്തില്‍ നല്‍കിയ വാട്സ്‌ആപ്പ് നമ്പർ വഴി ബന്ധപ്പെട്ടാണ് ഉല്‍പ്പന്നം ഓർഡർ ചെയ്തത്. ഒരു വർഷത്തോളം പലതവണയായി ക്രീം വാങ്ങി ഉപയോഗിച്ചു. പതിയെ പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളാകാൻ തുടങ്ങി. രക്തസമ്മർദം പെട്ടെന്ന് കുറയുക, ബോധക്ഷയം, കാലുകളില്‍ നീർക്കെട്ട് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടു. നടക്കാനും പടികള്‍ കയറാനും പോലും ബുദ്ധിമുട്ട് എന്നിവ നേരിട്ടതോടെയാണ് ചികിത്സ തേടിയത്.

Follow us on :

More in Related News