Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് ഡി പി ഐ തിരൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

17 Nov 2026 20:02 IST

Jithu Vijay

Share News :

തിരൂർ : ട്രെയിൻ യാത്രാക്ലേശത്തിന് പരിഹാരം കാണുക. റെയിൽവേ മേഖലയിൽ കേരളത്തോട് കേന്ദ്രത്തിൻ്റെ പകപോക്കലും അവഗണനയും അവസാനിപ്പിക്കുക, ജനറൽ കോച്ചുകൾ വർദ്ധിപ്പിക്കുക, പുതിയ ട്രെയിനുകൾ അനുവദിക്കുക, നിലവിലുള്ള കോച്ചുകൾ വെട്ടിക്കുറച്ചതും പാലക്കാട് ഡിവിഷൻ വെട്ടി മുറിച്ചതടക്കം റെയിൽവേ കേരളത്തോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കുക എന്ന് ആവിശ്യപ്പെട്ട് കൊണ്ടാണ് എസ് ഡി പി ഐ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.


ധർണ്ണ സംസ്ഥാന സമിതി അംഗം ഡോ: സി.എച്ച് അഷ്‌റഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ കെ.പി.ഒ റഹ്‌മത്തുള്ള, മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് അരീക്കൻ ബീരാൻകുട്ടി, ജനറൽ സെക്രട്ടറി എ.കെ. മജീദ്, വൈസ് പ്രസിഡൻ്റ് അൻവർ പഴഞ്ഞി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ സലീം, സുബൈർ ചങ്ങരംകുളം, ബഷീർ വള്ളിക്കുന്ന് ,സദക്കത്ത് താനൂർ, തീരൂർ മണ്ഡലം പ്രസിഡൻ്റ് കരിം രണ്ടത്താണി, നജീബ് തിരൂർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News