Tue Dec 12, 2023 10:56 PM 1ST

Sign In

മാരിടൈം ബിൽ:തീരദേശവാസികളുടെയും മത്സ്യതൊഴിലാളികളുടെയും ആശങ്ക അകറ്റണം

20 Nov 2026 20:42 IST

MUKUNDAN

Share News :

ചാവക്കാട്:ഒക്ടോബർ 28-ന് കേരള നിയമസഭയിൽ കൊണ്ടുവന്ന മാരിടൈം ബില്ലിനെ കുറിച്ച് തീരദേശ വാസികളും പരമ്പരാഗത മത്സ്യ തൊഴിലാളികളും വളരെ ആശങ്കയിലാണ്.പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ താമസ സ്ഥലങ്ങളെയും ഉപജീവന മാർഗ്ഗത്തെയും ഈ ബിൽ ബാധിക്കുമോ എന്നുള്ളത് മത്സ്യ തൊഴിലാളികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.മാത്രമല്ല മത്സ്യബന്ധന കേന്ദ്രങ്ങളിൽ മത്സ്യ ബന്ധന,അനുബന്ധന തൊഴിലാളികൾക്കുള്ള അവകാശം ഇല്ലാതാകുമോ എന്നുള്ളത് വിശദീകരിക്കേണ്ടതുണ്ട്.മാരിടൈം ബില്ലിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതും അവരുടെ ഉപജീവന മാർഗ്ഗത്തെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിൽ സംവിധാനം ബില്ലിൽ ഉണ്ടാകുന്നതിന് ഗവൺമെന്റ് ശ്രദ്ധിക്കണമെന്നും,തീരദേശവാസികളുടെയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ദോഷകരമായിട്ടുള്ള തീരുമാനം ഉണ്ടാവരുതെന്നും മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.

Follow us on :

More in Related News