Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2026 23:29 IST
Share News :
വൈക്കം: എംഡിഎംഎയുമായി
ബുള്ളറ്റിൽ പോകുന്നതിനിടെ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടി.വി പുരം സ്വദേശി എ. പി അരുൺ, പാലക്കാട് കൊല്ലങ്കോട് പല്ലശന സ്വദേശി കെ. രാജേഷ് എന്നിവരാണ് കല്ലറ പോലീസിൻ്റെ പിടിയിലാത്.
ഇന്നലെ രാത്രി 10 മണിയോടെ വല്യാറ ഭാഗത്ത് കല്ലറ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് റോയൽ എൻഫീൽഡ് ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ പിടികൂടിയത്. ഇവരിൽ നിന്ന് 0.620 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. എസ്‌ഐ ബെജിൻ കെ ബെന്നി, എസ്‌ഐ പ്രദീപ്, എഎസ്ഐ അനീഷ് തുടങ്ങിയവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Follow us on :
Tags:
More in Related News
Please select your location.