Tue Dec 12, 2023 10:56 PM 1ST

Sign In

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

21 Nov 2026 19:53 IST

Jithu Vijay

Share News :

മലപ്പുറം : അരീക്കോട് ഗവ. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫിറ്റര്‍ ട്രേഡില്‍ രണ്ട് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ ഒരു ഒഴിവ് പൊതുവിഭാഗത്തിനും മറ്റൊന്ന് ഈഴവ, തീയ്യ, ബില്ലവ വിഭാഗത്തിനുമായാണ് സംവരണം ചെയ്തിട്ടുള്ളത്.  


മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫിറ്റര്‍ ട്രേഡില്‍ എന്‍.ടി.സി അല്ലെങ്കില്‍ എന്‍.എ.സി യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്കും പങ്കെടുക്കാം.


യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 25 ന് രാവിലെ 11 ന് അഭിമുഖത്തിനെത്തണം. ഫോണ്‍- 0483 2850238.



Follow us on :

More in Related News