Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2026 19:45 IST
Share News :
തിരൂര്‍ : തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി പുല്ലൂര്‍ സെവന്‍സ് ഹബ് മഡ് മൈതാനത്ത് സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരങ്ങള്‍ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകള്‍ മാറ്റുരച്ച മത്സരത്തില്‍ വാശിയേറിയ കലാശപ്പോരാട്ടത്തിനൊടുവില്‍ വെട്ടം ഗ്രാമപഞ്ചായത്തിനെ മറികടന്ന് തിരുന്നാവായ ഗ്രാമപഞ്ചായത്ത് ജേതാക്കളായി. നിശ്ചിത സമയത്ത് മത്സരം സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ നിര്‍ണ്ണയിച്ചത്. വെട്ടം ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മത്സരത്തിന്റെ ഉദ്ഘാടനം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്‌ന കുളങ്ങരവീട്ടില്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അമീന്‍ കരുവാനത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ ഇ.കെ. സുസ്മിത, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ താഹിറ മുണ്ടേക്കാട്ട്, അംഗങ്ങളായ ഹാരിഫ പുതേരി, സി.പി. പ്രജീഷ്, പി. സിദ്ധീഖ്, ഫാത്തിമത്തു സുഹ്‌റ എന്നിവരും കായികപ്രേമികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.