Tue Dec 12, 2023 10:56 PM 1ST

Sign In

ജ്വാല ഫലജും ബദർ അൽ സമ പോളിക്ലിനിക്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

21 Nov 2026 18:39 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: ജ്വാല ഫലജും ബദർ അൽ സമ പോളിക്ലിനിക് ഫലജ് ബ്രാഞ്ചും ഒമാൻ ആരോഗ്യ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 108 പേർ രക്തം ദാനം ചെയ്തു. ഫലജിലെ ബദർ അൽ സമ ഹോസ്പിറ്റൽ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്ത് സന്നദ്ധ രക്തദാനത്തിന്റെ ഭാഗമായി.

സാമൂഹിക പ്രതിബദ്ധതയും കാരുണ്യവും മുൻനിർത്തി പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിലും ഇത്തരം സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുവരുന്ന ജ്വാല ഫലജിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് സാമൂഹിക പ്രവർത്തകൻ രാജേഷ് കെ.വി പറഞ്ഞു. ക്യാമ്പിൽ രക്തം ദാനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിലാഷ് തീക്കാടൻ സ്വാഗതം ആശംസിച്ചു. ബദർ അൽ സമ ഫലജ് ബ്രാഞ്ച് മാനേജർ ഫവാസ് അര്യൻ, സിസ്റ്റർമാരായ ജയലക്ഷ്മി, സ്നേഹ, മാർക്കറ്റിംഗ് മാനേജർ അഭിജിത്ത്, എബിൻ, ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽനിന്നുള്ള ഖലീഫ അൽ മംറായി എന്നിവർ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി മികച്ച സേവനം നൽകി.

സിറാജ് തലശ്ശേരി, ജെബി, ഫൈസൽ, അഷ്റഫ്, ജെയ്സൺ പൗലോസ്, സെന്തിൽ ജോയ്, രാധേശ്യം, അനീഷ് ശശിയാം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

രക്തദാനത്തിലൂടെ നിരവധി പേർക്ക് ജീവൻ രക്ഷിക്കാനുള്ള മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ച ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയുടെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മാതൃകയായി.

റിപ്പോർട്ട്: റഫീഖ് പറമ്പത്ത്

Follow us on :

More in Related News