Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2026 15:53 IST
Share News :
തെക്കുംകര, പുന്നംപറമ്പ് കല്ലുംകൂട്ടം വി.വി.എസ്. ലക്ഷ്മി ഇൻ ബാറിലുണ്ടായ സംഘർഷത്തിൽ യുവാക്കൾക്ക് പരിക്കേറ്റു. സംഭവത്തിൽ വേലൂർ വടുതല വീട്ടിൽ രതീഷ് (45), എരുമപ്പെട്ടി ആനാട്ടിൽ വീട്ടിൽ കിരൺ (23) എന്നിവരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ എരുമപ്പെട്ടി സ്വദേശികളായ 12 അംഗ സംഘം,
ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് മദ്യപിക്കാനെത്തിയ മറ്റുള്ളവരുമായി ഏറ്റുമുട്ടുകയുമായിരുന്നു. സംഘർഷത്തിനിടെ ബാറിലെ മേശകൾ, കസേരകൾ, ചില്ലുപാത്രങ്ങൾ എന്നിവ അക്രമികൾ തകർത്തു. പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റി.
രാത്രി 8.20-ഓടെയാണ് പോലീസ് സ്ഥലത്തെത്തിയത്. വടക്കാഞ്ചേരി ഇൻസ്പെക്ടർ എ അനൂപ് ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ വിവരമറിഞ്ഞ് എത്തുകയായിരുന്നു. . പോലീസിനെ കണ്ടതോടെ നാലുപേർ ഓടിരക്ഷപ്പെട്ടു. ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയാണ് രതീഷിനെയും കിരണിനെയും പിടികൂടിയത്.
പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) 194(2) വകുപ്പ് പ്രകാരം പൊതുസ്ഥലത്ത് സംഘർഷമുണ്ടാക്കിയതിന് കേസെടുത്തു. ഓടിരക്ഷപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ, ജി.എസ്.സി.പി.ഒ ഗോഡ്‌വിൻ തോമസ്, ജി.എ.എസ്.ഐ രതീഷ്, സി.പി.ഒ ജാവേദ്, ഹോം ഗാർഡ് സുരേന്ദ്രൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു
Follow us on :
Tags:
More in Related News
Please select your location.