Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2026 15:34 IST
Share News :
പോക്സോ കേസിൽ ഒന്നാം പ്രതിക്ക് 53 വർഷം കഠിന തടവും 5,10,000 രൂപ പിഴയും, രണ്ടു മുതൽ അഞ്ചു വരെ പ്രതികൾക്ക് പിഴ ശിക്ഷയും.ഒന്നാം പ്രതിയായ വൈക്കം അയ്യർകുളങ്ങര,
അഞ്ചു പാറയിൽ ശരതിനെയാണ്,
വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ക്രൈം
കേസിലാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സുധീഷ് കുമാർ എസ് ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളിലായി ആകെ 53 വർഷം കഠിന തടവും, 5,10,000 രൂപ പിഴയും, പിഴയടക്കാത്ത പക്ഷം 36 മാസം അധിക തടവുമാണ് ശിക്ഷ വിധിച്ചത്. 2021 ഇൽ വടക്കാഞ്ചേരിയിലെ ക്ഷേത്രത്തിൽ ശാന്തിയായി ജോലി ചെയ്യുമ്പോൾ പതിനഞ്ചര
വയസ്സുള്ള അതിജീവിതയായ കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് തട്ടിക്കൊണ്ടു പോയി ലൈംഗിക അതിക്രമത്തിന് വിധേയയാക്കി. കൂടാതെ അതിജീവിതയുടെ അമ്മയായ രണ്ടാം പ്രതിയുടെയും 3 മുതൽ 5 കൂടിയ പ്രതികളുടെ സഹായത്തോടു കൂടി ശരിയായ വിവാഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചു, തുടർന്ന് ഉപേക്ഷിചതിനെ തുടർന്ന് അതിജീവിത 2021 ജൂലൈ മാസത്തിൽ ആത്മഹത്യ ചെയ്ത്തിരുന്നു. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്നു കെ. മാധവൻകുട്ടി, സഹഅന്വേഷണ ഉദ്യോഗസ്ഥനായ ASI എ. വി. സജീവും ചേർന്ന് വിശദമായ അന്വേഷണം നടത്തി, പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസിൽ ആണ് വിധി ഉണ്ടായത്..പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഇ. എ. സീനത്ത് ഹാജരായി.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 67 സാക്ഷികളെ വിസ്തരിച്ച് 105 രേഖകളും 23 മുതലുകളും തെളിവിൽ ഹാജരാക്കി.
Follow us on :
Tags:
More in Related News
Please select your location.