Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരിയിൽ വീണ്ടും തീവണ്ടിക്ക് നേരെ കല്ലേറ്;

14 Nov 2026 18:27 IST

Arun das

Share News :

വടക്കാഞ്ചേരിയിൽ ചരക്കു തീവണ്ടിക്ക് നേരെ കല്ലേറ്. ഇന്ന് ഉച്ചയ്ക്ക് 1.20 ഓടെ വടക്കാഞ്ചേരി ഭാഗത്തുനിന്ന് ഷൊർണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക്‌ തീവണ്ടിക്ക് നേരെയാണ് കല്ലേറുണ്ടായത്. എങ്കക്കാട് റെയിൽവേ ഗേറ്റ് എത്തുന്നതിനു മുൻപാണ് കല്ലേറുണ്ടായത്. 


സംഭവത്തെ തുടർന്ന് ട്രെയിനിലെ ഗാർഡ് വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. തുടർന്ന് സ്റ്റേഷൻ മാസ്റ്റർ വടക്കാഞ്ചേരി പോലീസിനെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.


തുടർന്ന് ആർപിഎഫും വടക്കാഞ്ചേരി പോലീസും സംയുക്തമായി സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കല്ലെറിന് പിന്നിൽ വിദ്യാർഥികൾ ആണെന്നാണ് സംശയം, പോലീസ് അന്വേഷിച്ചു വരികയാണ്

Follow us on :

More in Related News