Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാല സ്വർണക്കവർച്ച: കവർന്ന മുഴുവസ്വർണവും കണ്ടെത്തി; ബാക്കിയുള്ള 4.2 പവനും വീണ്ടെടുത്തു

18 Nov 2026 06:32 IST

NewsDelivery

Share News :

പ്രതി അമുലിനെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്ന പോലീസ്

തിരുവനന്തപുരം: ചാല സ്വർണക്കവർച്ച കേസിൽ കവർന്ന മുഴുവൻ സ്വർണവും കണ്ടെത്തി പോലീസ്. മുഖ്യപ്രതി വിനോദ് ആന്റണി സുഹൃത്തിന്റെ വീടിന് പിന്നിലെ സ്ഥലത്ത് മിഠായി കവറിൽ ഒളിപ്പിച്ചിരുന്ന അവസാനത്തെ 4.2 പവൻ സ്വർണവും പോലീസ് കണ്ടെടുത്തു. ഇതോടെ, ആകെ മോഷണംപോയ 250 പവൻ സ്വർണത്തിന്റെ അവസാന ഭാഗമാണ് കണ്ടെത്തിയത്.

പൂജപ്പുര മുടവൻമുകളിലുള്ള സുഹൃത്തിന്റെ വീടിന്റെ പിൻവശത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്. മുക്കാൽ മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് സ്വർണം കണ്ടെത്തിയത്. ഒളിവിൽ പോകുന്നതിന് മുമ്പ് രണ്ട് സ്ഥലങ്ങളിലായാണ് പ്രതി സ്വർണം ഒളിപ്പിച്ചിരുന്നത്.

കഴിഞ്ഞ ദിവസം വെള്ളായണിയിലെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ 700 ഗ്രാം സ്വർണം പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുടവൻമുകളിൽ നിന്ന് ബാക്കി സ്വർണവും കണ്ടെടുത്തത്. ഇതോടെ കവർച്ച ചെയ്ത മുഴുവൻ സ്വർണവും വീണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞു.

ബിസിനസ് സംബന്ധമായ പകയാണ് സ്വർണക്കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

Follow us on :

More in Related News