Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ അതിക്രമശ്രമം; പ്രതി ഒളിവിൽ

14 Nov 2026 08:05 IST

NewsDelivery

Share News :

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ ശ്രമം; പ്രതിയായ ഡോക്ടർ ഒളിവിൽ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ പുരുഷ ഡോക്ടറുടെ ലൈംഗികാതിക്രമ ശ്രമം. ഉച്ചയോടെ നടന്ന സംഭവത്തിൽ നിന്ന് വനിതാ ഡോക്ടർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ നിന്ന് മുങ്ങിയ ഡോ. വിനുവിനെതിരെ പോലീസ് കേസെടുത്തെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല.

ഹൗസ് സർജൻസി ചെയ്യുന്ന വനിതാ ഡോക്ടർക്കെതിരെയാണ് അതിക്രമശ്രമം ഉണ്ടായത്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനോ തുടർനടപടികൾ സ്വീകരിക്കാനോ കഴിയാത്തതിനെതിരെ പോലീസിനും ആരോഗ്യവകുപ്പ് അധികൃതർക്കുമെതിരെ പ്രതിഷേധം ശക്തമായി.

വാർത്ത പുറത്തുവന്നതോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി ആശുപത്രിയിലെത്തി. രാത്രി വൈകിയും ആശുപത്രി പരിസരത്ത് മുദ്രാവാക്യം വിളികൾ തുടർന്നു. ഭരണ മാറ്റത്തോടെ ആർക്കും എന്തും ചെയ്യാമെന്ന സാഹചര്യമുണ്ടായെന്നും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പോലും പോലീസിന്റെ സംരക്ഷണം ലഭിക്കുമെന്ന തോന്നൽ ഉണ്ടാകുന്നുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

Follow us on :

More in Related News