Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോലീസ് സ്റ്റേഷനിൽ കയറി കെ എസ് ഇ ബി ഉദ്യോഗസ്ഥൻ്റെ പരാക്രമം; പോലീസ് ഉദ്യോഗസ്ഥന് പരിക്ക്.

13 Nov 2026 23:26 IST

santhosh sharma.v

Share News :

വൈക്കം: പോലീസ് സ്റ്റേഷനുള്ളിൽ കയറി പോലീസ് ഉദ്യോഗസ്ഥരെ അസഭ്യവർഷം നടത്തിയത് ചോദ്യം ചെയ്ത പോലീസുകാരന് നേരെ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ്റെ പരാക്രമം. വൈക്കം പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. കൈയ്യേറ്റത്തിനിടെ താഴെ വീണ് കൈ, കാൽ മുട്ടിന് പരിക്കേറ്റ വൈക്കം സ്റ്റേഷനിലെ സീനിയർ സിവിൽ പോലിസ് ഓഫീസർ ജ്യോതി കൃഷ്ണൻ (38) നെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് ശേഷം

തുടർന്നും അക്രമാശക്തനായ ഇയാളെ പേലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് പിന്നീട് കീഴ്പ്പെടുത്തിയത്. പരാക്രമം നടത്തിയ പള്ളം ഇലട്രിസിറ്റി ഓഫീസിലെ ലൈൻമാൻ വൈക്കം പോളശ്ശേരി കൊച്ചാലുങ്കൽ വീട്ടിൽ കെ.എം മനോജ് (40) നെ പോലിസ് അറസ്റ്റു ചെയ്തു. മൂന്ന് മാസം മുമ്പ് പോലീസ് വാഹന പരിശോധനയ്ക്കിടെ കോട്ടയം വെസ്റ്റ് പോലീസിനെ ആക്രമിച്ച കേസിൽ ഇയാൾ റിമാൻ്റിലായിരുന്നു. തുടർന്ന് ഇയാൾ സസ്പെൻഷനിലായിരുന്നു. ഇതിനിടെയാണ് സ്റ്റേഷനിൽ കയറി വീണ്ടും പരാക്രമം. പ്രതിയെ കോടതിയിൽ ഹാജരാക്കും.


Follow us on :

More in Related News