Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂരിൽ യുവാവിനെ ആക്രമിച്ച് 9.90 ലക്ഷം രൂപ കവർന്നു; പിന്നിൽ നാലംഗ സംഘം

17 Nov 2026 07:56 IST

NewsDelivery

Share News :

ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.90 ലക്ഷം രൂപ കവർന്നു

മലപ്പുറം: ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് നാലംഗ സംഘം 9.90 ലക്ഷം രൂപ കവർന്നു. കാളികാവ് അഞ്ചവടി സ്വദേശി ഫൈസലിനാണ് പണം നഷ്ടമായത്.നിലമ്പൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ആക്രമണവും കവർച്ചയും. കഴിഞ്ഞ ദിവസം വൈകിട്ടാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. നാലംഗ സംഘമാണ് യുവാവിനെ ആക്രമിച്ച് പണം കവർന്നതെന്നാണ് വിവരം.


Follow us on :

More in Related News