Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്സോ:പ്രതിക്ക് 16 വർഷം കഠിന തടവും 1,00,000 രൂപ പിഴയും

16 Nov 2026 19:57 IST

MUKUNDAN

Share News :

ചാവക്കാട്:11 വയസ്സുള്ള ആൺകുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന വാഹനത്തിൻറെ ഡ്രൈവറായ പ്രതി ആവർത്തിച്ചുള്ള ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ 16 വർഷം കഠിന തടവിനും 1,00,000 രൂപ പിഴയും വിധിച്ചു.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.2025 ഓഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കടപ്പുറം പഞ്ചായത്ത് അഞ്ചങ്ങാടി അസൈനരകത്ത് വീട്ടിൽ അബ്ദുൾ ഖാദർ മകൻ ആഷിക്കി(53)നെയാണ്  ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 16 മാസം കൂടി അധിക തടവ് അനുഭവിക്കണം.പിഴ അടയ്ക്കുന്ന പക്ഷം പിഴത്തുക അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.ചാവക്കാട് പോലീസ് സ്റ്റേഷനിലെ ജിഎഎസ്ഐ സി.സി.സാവിത്രി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ  അടിസ്ഥാനത്തിൽ എസ്ഐ ശരത്ത് സോമൻ  എഫ് ഐആർ രജിസ്റ്റർ ചെയ്ത് ആദ്യ അന്വേഷണം നടത്തിയ കേസിൽ ഇൻസ്‌പെക്ടർ വി.വി.വിമൽ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.ജിഎഎസ്ഐ അൻവർ സാദത്ത് കേസിന്റെ അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അസ്സിസ്റ്റ്‌ ചെയ്തിട്ടുള്ളതാണ്.പ്രോസിക്യൂഷന് വേണ്ടി 15 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.വിസ്താരവേളയിൽ ലെയ്സൺ  ഓഫീസർ സിപിഒ എ.പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Follow us on :

More in Related News