Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2026 13:05 IST
Share News :
കോഴിക്കോട്: മിഠായിത്തെരുവിൽ (എസ്.എം. സ്ട്രീറ്റ്) പാർക്കിംഗ് പ്ലാസയുടെ നിർമാണം വൈകുന്നതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേരള വ്യാപാരി വ്യവസായി സമിതി എസ്.എം. സ്ട്രീറ്റ് യൂണിറ്റ് സമ്മേളനം. പാർക്കിംഗ് പ്ലാസയുടെ നിർമാണം അടിയന്തരമായി ആരംഭിക്കണമെന്നും, വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്ന അനധികൃത തെരുവ് കച്ചവടത്തിനെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമ്മേളനത്തിൽ പ്രമേയം പാസാക്കി.
അഡ്രസ് മാളിൽ നടന്ന സമ്മേളനം സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വരുൺ ഭാസ്കർ മുഖ്യപ്രഭാഷണം നടത്തി. മേഖലാ നേതാക്കളും യൂണിറ്റ് അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി നവാസ് കോയിശ്ശേരി (പ്രസിഡന്റ്), ഷിനോജ് എം (സെക്രട്ടറി), സിറാജ് സഫാരി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വ്യാപാര കേന്ദ്രമായ മിഠായിത്തെരുവിലെ ഗതാഗതക്കുരുക്കിനും പാർക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കും ശാശ്വത പരിഹാരമായി പാർക്കിംഗ് പ്ലാസ യാഥാർഥ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അതോടൊപ്പം, നിയമാനുസൃതമായി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന അനധികൃത തെരുവ് കച്ചവടം നിയന്ത്രിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Follow us on :
More in Related News
Please select your location.