Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോട്ടറി ക്ലബ് ഓഫ് തൃക്കരിപ്പൂരിന് പുതിയ നേതൃത്വം; അഡ്വ. ടി.വി. മധുസൂദനൻ 28-ാമത് പ്രസിഡന്റായി സ്ഥാനമേറ്റു

14 Jul 2026 23:24 IST

Enlight Media

Share News :

പാലിയേറ്റീവ് സൊസൈറ്റിക്ക് സഹായം, ഡയാലിസിസ് ധനസഹായം, വിദ്യാർത്ഥികൾക്ക് എൻഡോവ്‌മെന്റും വിദ്യാഭ്യാസ സ്‌പോൺസർഷിപ്പും ഉൾപ്പെടെ അഞ്ച് സേവന പദ്ധതികൾക്ക് തുടക്കം

കാസർകോട്: റോട്ടറി ക്ലബ് ഓഫ് തൃക്കരിപ്പൂരിന്റെ 2026–27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ജൂലൈ 12-ന് തൃക്കരിപ്പൂർ നാടക്കാവിലെ റോട്ടറി കമ്മ്യൂണിറ്റി സെന്ററിൽ നടന്നു.

കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് റോട്ടേറിയൻ റാണി ടി.കെ. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റോട്ടേറിയൻ അഡ്വ. ടി.വി. മധുസൂദനനെ റോട്ടറി ക്ലബിന്റെ 28-ാമത് പ്രസിഡന്റായി ഔപചാരികമായി സ്ഥാനാരോഹണം നടത്തി. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് റോട്ടേറിയൻ ബിന്ദു രാജഗോപാൽ അവതരിപ്പിച്ചു.

മുഖ്യാതിഥിയായ മുൻ ഡിസ്ട്രിക്ട് ഗവർണർ റോട്ടേറിയൻ എം.ഡി. കെ.എ. കുറിയച്ചൻ (കോയമ്പത്തൂർ)പുതിയ പ്രസിഡന്റിനും ഭരണസമിതിക്കും ആശംസകൾ നേർന്ന് മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ റോട്ടേറിയൻ സി. സുനിൽ കുമാർ, അസിസ്റ്റന്റ് ഗവർണർ റോട്ടേറിയൻ ലക്ഷ്മി നാരായണ പ്രഭു, ഗവർണറുടെ ഗ്രൂപ്പ് പ്രതിനിധി റോട്ടേറിയൻ കെ.എം. രമേശൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ ക്ലബിന്റെ ഔദ്യോഗിക ബുള്ളറ്റിനായ "TRIROTS" പ്രകാശനം ചെയ്തു.

ഈ വർഷത്തെ ആദ്യഘട്ട സേവന പദ്ധതികളായ അഞ്ച് സാമൂഹിക ഇടപെടലുകൾക്കും ചടങ്ങിൽ തുടക്കമായി. പദ്മിനി ബാലകൃഷ്ണൻ മെമ്മോറിയൽ ഗ്രേഷ്യസ് ഗിവേഴ്സ് പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂർ പാലിയേറ്റീവ് സൊസൈറ്റിക്ക് സാമ്പത്തിക സഹായം നൽകി. പദ്മിനി ബാലകൃഷ്ണൻ മെമ്മോറിയൽ ഡയാലിസിസ് അസിസ്റ്റൻസ് പദ്ധതിയിലൂടെ സി.എച്ച്. സെന്റർ തൃക്കരിപ്പൂർ മുഖേന ഒരു ഡയാലിസിസ് രോഗിക്ക് ഒരു വർഷത്തേക്കുള്ള ധനസഹായവും പ്രഖ്യാപിച്ചു.

ശ്രീ ഒ.എം. ബാലകൃഷ്ണൻ വൈദ്യർ മെമ്മോറിയൽ എൻഡോവ്‌മെന്റ് പദ്ധതി പ്രകാരം സ്കൂൾ ടോപ്പർക്ക് എൻഡോവ്‌മെന്റ് ഏർപ്പെടുത്തി. കൂടാതെ ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായവും മൂന്ന് പെൺകുട്ടികളുടെ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സ്‌പോൺസർഷിപ്പും പ്രഖ്യാപിച്ചു.

പരിപാടി കോ-ഓർഡിനേറ്റർ റോട്ടേറിയൻ എൻജിനീയർ വി.വി. ഗോപാൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി റോട്ടേറിയൻ ഡോ. സപ്ന ശ്രീകുമാർ നന്ദി രേഖപ്പെടുത്തി.

സമീപ ക്ലബുകളിലെ റോട്ടേറിയൻമാർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ, റോട്ടറി കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Follow us on :

More in Related News