Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2026 07:55 IST
Share News :
കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷർക്കും കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാർക്കുമായി ജില്ലാതല ശിൽപശാല സംഘടിപ്പിച്ചു.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനവും കുടുംബശ്രീയുടെ വാർഷിക പദ്ധതി രേഖയുടെ പ്രകാശനവും അഡ്വ. ഫൈസൽ ബാബു എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്റെ അധ്യക്ഷതയിലാണ് പരിപാടി നടന്നത്.
ചടങ്ങിൽ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ സാറ ജാഫർ, രാമനാട്ടുകര നഗരസഭ ചെയർപേഴ്‌സൺ കല്ലട മുഹമ്മദലി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സി.സി. നിഷാദ്, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഇൻ-ചാർജ് കെ.ആർ. ജുബുനു, ജില്ലാ പ്രോഗ്രാം മാനേജർ ടി.കെ. ശ്രീഷ്മ ശ്രീധർ, കോഴിക്കോട് സെൻട്രൽ സി.ഡി.എസ് ചെയർപേഴ്‌സൺ കെ.കെ. ജാസ്മിൻ എന്നിവർ സംസാരിച്ചു.
ശിൽപശാലയിൽ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളും പങ്കെടുത്തു.
Follow us on :
More in Related News
Please select your location.