Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൂടരഞ്ഞി യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

08 Jul 2026 09:36 IST

Enlight Media

Share News :

കൂടരഞ്ഞി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൂടരഞ്ഞി യൂണിറ്റ് കൺവെൻഷൻ തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബുമുഖ്യാതിഥിയായി.

യൂണിറ്റ് പ്രസിഡന്റ് കെ.സി. എൽസമ്മ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബോബി ജോസഫ് സ്വാഗതം പറഞ്ഞു.

ചടങ്ങിൽ 75 വയസ് പിന്നിട്ട അംഗങ്ങളായ ഗ്രേയ്‌സി തോമസ് പ്ലാത്തോട്ടം, ടി.ജെ. ജോസഫ് തെക്കേക്കരോട്ട്, വി.എ. ചിന്നമ്മ പഴൂർ എന്നിവരെ ആദരിച്ചു. പുതിയ അംഗങ്ങളായ പയസ് അഗസ്റ്റ്യൻ, ഷൈനി പീറ്റർ, ജെസ്സി അഗസ്റ്റ്യൻ എന്നിവരെ ചടങ്ങിൽ സ്വീകരിച്ചു.

സംഘടനയുടെ ജില്ലാ പ്രസിഡന്റ് കെ.വി. ജോസഫ്, ജില്ലാ കമ്മിറ്റി അംഗം ജോസ് മാത്യു, ജില്ലാ കൗൺസിൽ അംഗങ്ങളായ എ.ടി. ജോസഫ്, ഇ.എച്ച്. ഷാഹുൽ ഹമീദ്, യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ ബീനാ മാത്യു, എൻ.വി. വാകരൻ എന്നിവർ ആശംസകൾ നേർന്നു.

പി.ടി. ജോസ്, ഷാൻ്റി കാപ്പൻ എന്നിവരുടെ ഗാനാലാപനം ചടങ്ങിന് മിഴിവേകി. വനിതാവേദി യൂണിറ്റ് കൺവീനർ വൽസ വി.എക്സ് നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News