Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ബാങ്കിന്റെ വായ്പാമേളയും സംരംഭക സംഗമവും ജൂലൈ15 ന് മേപ്പയ്യൂരില്‍

14 Jul 2026 23:07 IST

Enlight Media

Share News :

കോഴിക്കോട്: നാടിന്റെ വികസനം സംരംഭങ്ങളിലൂടെ...ഒപ്പമുണ്ട് കേരളബാങ്ക് എന്ന സന്ദേശവുമായി കേരള ബാങ്കില്‍ നടന്നുവരുന്ന എം എസ് എം ഇ കാമ്പയിന്റെ ഭാഗമായി ജൂലൈ 15 ന് ബുധനാഴ്ച്ച രാവിലെ 10.30 ന് മേപ്പയ്യൂര്‍ വ്യാപാര ഭവനില്‍ വായ്പാമേളയും സംരംഭക സംഗമവും സംഘടിപ്പിക്കും. വായ്പാ വിതരണത്തിന്റെയും ബോധവല്‍ക്കരണത്തിന്റെയും ഭാഗമായി കേരള ബാങ്ക് ബാലുശ്ശേരി ഏരിയയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ മേപ്പയ്യൂര്‍, തുറയൂര്‍, കീഴരിയൂര്‍, നടുവണ്ണൂര്‍ പഞ്ചായത്തുകളിലെ പുതുതായി സംരംഭം ആരംഭിക്കാനുദ്ദേശിക്കുന്നവര്‍ക്കും നിലവില്‍ സംരംഭം നടത്തുന്നവര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും പങ്കെടുക്കാം. പുതിയ സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങളുടെ വിപുലീകരണത്തിനുമായി കോഴിക്കോട് ജില്ലയില്‍ മാത്രം എം എസ് എം ഇ / മുദ്ര വായ്പകളിലായി 200 കോടി രൂപ വിതരണം ചെയ്യുകയാണ് കേരള ബാങ്കിന്റെ ലക്ഷ്യം.

Follow us on :

More in Related News