Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ. ബി.ആർ. അംബേദ്കർ അവാർഡ് എം.പി. മൊയ്ദീൻ കോയക്ക്; സാമൂഹിക സേവനത്തിനുള്ള അംഗീകാരം

07 Jul 2026 20:15 IST

Enlight Media

Share News :

നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ഡോ. ബി.ആർ. അംബേദ്കർ അവാർഡ് എം.ആർ. ബൈജു എം.എൽ.എ, എം.പി. മൊയ്ദീൻ കോയക്ക് സമ്മാനിക്കുന്നു.

കോഴിക്കോട്: സാമൂഹിക സേവന രംഗത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കോഴിക്കോട് കാപ്പാട് സ്വദേശി എം.പി. മൊയ്ദീൻ കോയക്ക് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം (NHRF) ഏർപ്പെടുത്തിയ ഡോ. ബി.ആർ. അംബേദ്കർ അവാർഡ് സമ്മാനിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ എം.ആർ. ബൈജു എം.എൽ.എ അവാർഡ് സമ്മാനിച്ചു. ചടങ്ങ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ് ജി.എസ്മുഖ്യാതിഥിയായി. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ദേശീയ പ്രസിഡന്റ് എം.കെ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.

സാമൂഹിക സേവന രംഗത്ത് എം.പി. മൊയ്ദീൻ കോയ നടത്തിയ നിസ്വാർത്ഥ സേവനവും സമൂഹത്തോടുള്ള പ്രതിബദ്ധതയും പൊതുനന്മയ്ക്കായി നൽകിയ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ചാണ് അദ്ദേഹത്തെ 'Best Social Worker' വിഭാഗത്തിൽ ഡോ. ബി.ആർ. അംബേദ്കർ അവാർഡിന് തെരഞ്ഞെടുത്തത്.

സാമൂഹിക സേവനം, വിദ്യാഭ്യാസം, സാഹിത്യം, മനുഷ്യാവകാശ പ്രവർത്തനം, ആരോഗ്യം, മനഃശാസ്ത്രം, ബിസിനസ്, സംരംഭകത്വം, കല, പെർഫോമിംഗ് ആർട്സ്, ആദിവാസി വിദ്യാഭ്യാസ സേവനം, കരിയർ ഗൈഡൻസ് തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.

വിവിധ ജില്ലകളിൽ നിന്നുള്ള സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, മനുഷ്യാവകാശ, ബിസിനസ്, കലാ-സാഹിത്യ രംഗങ്ങളിലെ പ്രമുഖരും പൊതുപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News