Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2026 23:44 IST
Share News :
തലയോലപ്പറമ്പ്: സഹോദരങ്ങളുമായി തർക്കത്തിൽ കിടന്ന പുരയിടത്തിൽ നിന്നും വെട്ടിയ മരം എടുക്കാൻ എത്തിയ തൊഴിലാളികളുമായി ഉണ്ടായ തർക്കത്തിൽ സ്ഥലം ഉടമയായ യുവാവിന് തൊഴിലാളിയുടെ വെട്ടേറ്റ് പരിക്ക്. മറവൻതുരുത്ത് സി.എസ് ഐ പള്ളിക്ക് സമീപം ഇന്നലെ രാവിലെയാണ് സംഭവം. കൈക്ക് മുറിവേറ്റ വീട്ടുടമ മറവൻതുരുത്ത് പീടികപ്പറമ്പിൽ രഞ്ജിത്ത് വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ സഹോദരൻ രാഹുലിനും തടയാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റു. പരാതിയെ തുടർന്ന് തടി വ്യാപാരി മറവൻതുരുത്ത് സ്വദേശി സാബു, ഇയാളുടെ സഹോദരൻ ഗിരി എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.