Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2026 19:20 IST
Share News :
വൈക്കം: വിസ്മയ കാഴ്ചയായി ആന ചമയങ്ങളുടെ പ്രദർശനം നടത്തി. വൈക്കത്തഷ്ടമിയുടെ ഭാഗമായി ഒൻപതാം ഉത്സവ നാളിൽ നടന്ന ആന ചമയങ്ങളുടെ പ്രദർശനം കാണുവാൻ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ കെ. ഇന്ദു കുമാരി ചമയ പ്രദർശനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗം ഉപയോഗിച്ച ആന ചമയങ്ങളാണ് പ്രദർശിപ്പിച്ചത് . വ്യാഘ്രപാദതറയുടെ മുൻവശം ആന ചമയങ്ങളായ വിവിധ രീതിയിലുള്ള തലേക്കെട്ടുകൾ ,വർണ്ണ കുടകൾ ,മുത്തുകുടകൾ ,കണ്ഠ മണി ,പള്ള മണി ,പാദസരം ,വെഞ്ചാമരം, ആലവട്ടം ,കച്ചകയർ തുടങ്ങിയവയാണ് പ്രദർശിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.