Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2026 07:59 IST
Share News :
പാലക്കാട്: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹപാഠിയെ മനഃപൂർവം വെടിവെച്ചതല്ലെന്നും തോക്ക് സുഹൃത്തുക്കളെ കാണിക്കുന്നതിനിടെ അബദ്ധത്തിൽ ട്രിഗർ വലിച്ചതാണെന്നും പൊലീസ് വ്യക്തമാക്കി.
ലൈസൻസില്ലാത്ത നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റത്. രണ്ട് റൗണ്ട് വെടിയുതിർത്തതായും ബാക്കിയുള്ള തിരകൾ തോക്കിൽ ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.
തോക്ക് കൈവശം വെച്ച വീട്ടുകാർക്കെതിരെ കേസെടുക്കുമെന്ന് തൃത്താല എസ്‌ഐ സത്യജിത്ത് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തശേഷം വെടിയുതിർത്ത വിദ്യാർത്ഥിയെ നാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. തോളിൽ വെടിയേറ്റ വിദ്യാർത്ഥിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.