Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2026 19:56 IST
Share News :
വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച്
ഒൻപതാം ഉത്സവ ദിനമായ ശനിയാഴ്ച വൈകിട്ട് നടന്ന ആനയൂട്ട് ഭക്തി സാന്ദ്രമായി. ആനയൂട്ടിൽ 13 ഗജവീരൻമാർ പങ്കെടുത്തു. ആന പന്തലിന് സമീപം നടത്തിയ ചടങ്ങിൽ തല പൊക്കത്തിൽ മുൻപരായ നന്തിലത്ത് ഗോപാലാ കൃഷ്ണൻ, മഹാലക്ഷ്മി കുട്ടികൃഷ്ണൻ , കാളാകുത്താൻ കണ്ണൻ, ആനയടി അപ്പു, തടത്താവിള സുരേഷ്, മച്ചാട് ഗംഗാധരൻ , മച്ചാട് അയ്യപ്പൻ, കുളമാക്കിൽ പാർത്ഥസാരഥി, വേമ്പനാട് അർജുനൻ , മുണ്ടയ്ക്കൽ ശിവനന്ദനൻ , കാളിയാർ മഠം ശേഖരൻ , കുന്നത്തുർ രാമു,ചൈത്രം അച്ചു എന്നി ഗജവീരൻമാർ പങ്കെടുത്തു. ചോറ്, കരിപ്പട്ടി, പയർ, മഞ്ഞൾ, ഉപ്പ്, എള്ള്, കരിമ്പ്, ശർക്കര, തണ്ണി മത്തൻ, പഴം തുടങ്ങിയവ ചേർത്താണ് ആനയൂട്ടിനാവശ്യമായ വിഭവം ഒരുക്കിയത്. നൂറ് കണക്കിന് ഭക്തജനങ്ങൾ ആനയൂട്ട് ചടങ്ങ് ദർശിക്കാൻ എത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.