Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2026 22:11 IST
Share News :
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഒരാളെ കടലിൽ കാണാതായെന്ന വിവരത്തെ തുടർന്ന് തിരച്ചിൽ ആരംഭിച്ചു. ബീച്ചിൽ ആകാശവാണിക്ക് സമീപമാണ് സംഭവം.
ബീച്ചിലെത്തിയ ആളുകൾ ഒരാൾ കടലിലേക്ക് നടന്നിറങ്ങുന്നത് കണ്ടിരുന്നു. ഇയാൾ പിന്നീട് ശക്തമായ തിരയിൽപ്പെട്ട് കാണാതായെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
കോസ്റ്റ്ഗാർഡ്, പൊലീസ്, ഫയർഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ കടലിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ്. കാണാതായ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.