Tue Dec 12, 2023 10:56 PM 1ST

Sign In

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ആദ്യം ചികിത്സ നടത്തേണ്ടത് എംഎൽഎക്കും നഗരസഭ ചെയർമാനുമാണ്..

28 Nov 2026 22:47 IST

MUKUNDAN

Share News :

ചാവക്കാട്:ചാവക്കാട് താലൂക് ആശുപത്രിയിൽ ആദ്യം ചികിത്സ നടത്തേണ്ടത് എംഎൽഎക്കും നഗരസഭ ചെയർമാനുമാണെന്ന് സി.എ.ഗോപപ്രതാപൻ പറഞ്ഞു.യൂഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭയുടെ അഴിമതിക്കും.തീവെട്ടി കൊള്ളക്കെതിരെ നഗരസഭ പ്രതിപക്ഷ നേതാവ് സി.എ.ഗോപപ്രതാപൻ നയിച്ച രണ്ടാംഘട്ട പദയാത്ര മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് ആർ.പി.ബഷീർ മുതുവട്ടൂർ സെന്ററിൽ വെച്ച് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ചാവക്കാട് പുന്ന സെന്ററിൽ നടന്ന സമാപന പൊതുയോഗം നഗരസഭ മുൻ ചെയർമാൻ പി.കെ.അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി അധ്യക്ഷത വഹിച്ചു.ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ അരവിന്ദൻ പല്ലത്ത്,ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ കെ.നവാസ്,പി.വി.ബദറുദ്ധീൻ,കെ.വി.സത്താർ,ആരിഫ് പാലയൂർ,നൗഷാദ് തെക്കുംപുറം,കെ.എച്ച്.ഷാഹുൽഹമീദ്,ബീന രവിശങ്കർ,ആസിഫ് പാലയൂർ,സുധീർ പുന്ന,തോമസ് ചിറമ്മൽ,എച്ച്.എം.നൗഫൽ,ശഹീർ കരിക്കയിൽ,അനിത ശിവൻ,ഇ.എം.സാജൻ എന്നിവർ പ്രസംഗിച്ചു.മുതുവട്ടൂർ സെൻട്രലിൽ നിന്ന് ആരംഭിച്ച പദയാത്രക്ക് പക്കർ പുന്ന,എം.എസ്.ശിവദാസ്,അനീഷ് പാലയൂർ,ആർ.കെ.നൗഷാദ്,ജമാൽ താമരത്ത്,ബാലകൃഷ്ണൻ പുന്ന,ലത്തീഫ് പാലയൂർ,ഷക്കീർ പുന്ന,കമറു പുന്ന,ഷഹീർ,ഷജീർ,ഷുക്കൂർകോനാരത്ത്,കെ.വി.ലാജുദ്ദീൻ,അഡ്വ.തേർളി അശോകൻ,പി.എ.നാസർ,കൗൺസിലർമാരായ തനൂജ,സീന നൗഷാദ്,ഫെബിന നൗഷാദ്, ജോയ്സി,ഷാജി,സനൂപ്,പ്രിജിത പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News