Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2026 20:41 IST
Share News :
വൈക്കം: കാൽനടയാത്രക്കാരിയായ വീട്ടമ്മയുടെ കയ്യിൽ കയറി പിടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്ത യുവാവിനെ വൈക്കം പോലീസ് അറസ്‌റ്റ് ചെയ്തു. മൂത്തേടത്തുകാവ് പുത്തൻതറയിൽ അനന്തു അജയ് ഘോഷ് (28)നെയാണ് അറസ്റ്റ് ചെയ്‌തത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കൊതവറ സ്‌പിൽവേയിൽ വച്ചാണ് സംഭവം നടന്നത്. യുവാവ് ഇതിനു മുൻപ് വീട്ടിൽ അതിക്രമിച്ച് കയറി അടിപിടി ഉണ്ടാക്കിയ മറ്റൊരു കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.