Tue Dec 12, 2023 10:56 PM 1ST

Sign In

കിടപ്പ് രോഗിയായ വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് കസ്റ്റഡിയിൽ എന്ന് സൂചന.

24 Nov 2026 12:21 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കിടപ്പ് രോഗിയായ വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം.തലയോലപ്പറമ്പ് ഇടവട്ടത്ത് ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ തലയോലപ്പറമ്പ് പഞ്ചായത്ത് ആംബുലൻസിൽ തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സക്കായി പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 70കാരിയായ വീട്ടമ്മ കഴിഞ്ഞ 25 വർഷത്തിലധികമായി കിടപ്പ് രോഗിയാണ്. ഇവരുടെ ഭർത്താവും വാർദ്ധക്യ സഹജമായ അസുഖത്തിന് ചികിത്സയിലാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഭാര്യയെ ആര് സംരക്ഷിക്കും എന്ന തോന്നലാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. സംഭവത്തിൽ 75കാരനായ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.


Follow us on :

More in Related News