Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2026 23:13 IST
Share News :
വൈക്കം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ടി.വിപുരം മൂത്തേടത്തുകാവ് കണ്ടത്തിൽ വീട്ടിൽ അനന്തു (23)നെയാണ് കോട്ടയം ഫാസ്‌റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി റോഷ്‌നി എച്ച്.ശിക്ഷിച്ചത്.
വൈക്കം പൊലീസ് സ്‌റ്റേഷനിൽ 24 ൽ റജിസ്‌റ്റർ ചെയ്‌ത കേസിൽ കോട്ടയം ഫാസ്‌റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പരിഗണിച്ച കേസിലാണ് ശിക്ഷാ വിധി. പോക്സോ നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. വൈക്കം ഡിവൈഎസ്‌പി സിബിച്ചൻ ജോസഫാണ് കേസിൻ്റെ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 23 സാക്ഷികളെ വിസ്‌തരിക്കുകയും 29രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പോൾ കെ.എബ്രഹാമാണ് ഹാജരായത്.
Follow us on :
Tags:
More in Related News
Please select your location.