Tue Dec 12, 2023 10:56 PM 1ST

Sign In

അൽ കാമിൽ നൈറ്റ് ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റ്: അലയാ കിങ്‌സിന് കിരീടം

28 Nov 2026 23:35 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: അൽ കാമിൽ നൈറ്റ് ചലഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ അലയാ കിങ്‌സ് ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ അഥർ അൽ മദീന റണ്ണേഴ്‌സ് അപ്പ് സ്ഥാനം നേടി.

ടൂർണമെന്റിൽ പങ്കെടുത്ത ടീമുകൾ മികച്ച പ്രകടനവും കായികമനോഭാവവും കാഴ്ചവെച്ചു. മത്സരങ്ങൾ വീക്ഷിക്കാൻ എത്തിയ ക്രിക്കറ്റ് പ്രേമികളുടെ സാന്നിധ്യം ടൂർണമെന്റിന് ആവേശം പകർന്നു.

ചാമ്പ്യന്മാരായ അലയാ കിങ്‌സിനും റണ്ണേഴ്‌സ് അപ്പായ അഥർ അൽ മദീനയ്ക്കും സംഘാടകർ അഭിനന്ദനങ്ങൾ അറിയിച്ചു. ടൂർണമെന്റ് വിജയകരമായി സംഘടിപ്പിക്കുന്നതിന് സഹകരിച്ച ടീമുകൾ, ഒഫീഷ്യൽസ്, സ്പോൺസർമാർ, ക്രിക്കറ്റ് പ്രേമികൾ എന്നിവർക്കും സംഘാടക സമിതി നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News