Tue Dec 12, 2023 10:56 PM 1ST

Sign In

തലയോലപ്പറമ്പിൽ വൻ ലഹരിമരുന്ന് വേട്ട; കാറിൽ കടത്തുകയായിരുന്ന 14.5ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ.

27 Nov 2026 16:44 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വില്പനക്കായി കാറിൽ കടത്തുകയായിരുന്ന 14.5ഗ്രാം എംഡിഎംഎയുമായി 3 അംഗ സംഘത്തെ തലയോലപ്പറമ്പ് പോലീസ് പിടികൂടി. ചെങ്ങനാശ്ശേരി വണ്ടിപ്പേട്ട ചക്കാലയിൽ വീട്ടിൽ ജാഫർ ഇബ്രാഹിം (33), നെല്ലിപ്പറമ്പിൽ വീട്ടിൽ ബാദുഷ സാലി (26), പോത്തശേരി പുത്തൻ പീടികയിൽ മുഹമ്മദ് സനിദ് (26) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വെള്ളിയാഴ്ച പുലർച്ചയോടെ വെട്ടിക്കാട്ടുമുക്ക് ഡി.ബി കോളേജിന് സമീപം കൊങ്ങിണി മുക്കിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മൂവരും പിടിയിലായത്. എറണാകുളം കാക്കനാട് നിന്നും എംഡി എം എ വാങ്ങി ചെങ്ങനാശ്ശേരിയിലേക്കു പോകുന്നതിനിടെയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻ്റ് ചെയ്തു.

Follow us on :

More in Related News