Tue Dec 12, 2023 10:56 PM 1ST

Sign In

വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഗജപൂജ നടത്തി.

28 Nov 2026 19:04 IST

santhosh sharma.v

Share News :

വൈക്കം: പ്രത്യക്ഷ ഗണപതിയെ സങ്കല്പ്പിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഗജപൂജ നടത്തി. ചൈത്രം അച്ചു എന്ന ഗജവീരനാണ് ഇത്തവണ ഗജപൂജയ്ക്കായി നിയോഗം ലഭിച്ചത്. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി ,കിഴക്കിനേടത്ത് മാധവൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരി ഗജപൂജയ്ക്ക് കാർമികത്വം വഹിച്ചു. മേൽശാന്തിമാരായ ശ്രീധരൻ നമ്പൂതിരി ,അനൂപ് തമ്പൂതിരി,കീഴ്ശാന്തിമാരായ 

എറാഞ്ചേരി ദേവനാരായണൻ നമ്പൂതിരി, കൊളായ് അർജുൻ എന്നിവർ ചടങ്ങിൽ സഹകാർമികരായി. തെക്കേ നട ആന സ്നേഹി സംഘമാണ് ഗജപൂജ ഒരുക്കിയത്. അസിസ്റ്റന്റ് കമ്മീഷണർ എസ് .അഭിലാക്ഷ് ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്‌. വിമൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. നൂറ് കണക്കിന് ഭക്തജനങ്ങൾ ഗജപൂജ ചടങ്ങിന് എത്തിയിരുന്നു.

Follow us on :

More in Related News