Tue Dec 12, 2023 10:56 PM 1ST

Sign In

റിയൽ എസ്റ്റേറ്റ് ഇൻവസ്റ്റേഴ്സ് & ബ്രോക്കേഴ്സ് വെൽഫയർ അസ്സോസിയേഷൻ(ഐ.ബി.എ) വൈക്കം മണ്ഡലം സമ്മേളനം നടത്തി.

28 Nov 2026 18:33 IST

santhosh sharma.v

Share News :

വൈക്കം: റിയൽ എസ്റ്റേറ്റ് ഇൻവസ്റ്റേഴ്സ് & ബ്രോക്കേഴ്സ് വെൽഫയർ അസ്സോസിയേഷൻ (ഐ.ബി.എ) വൈക്കം മണ്ഡലം സമ്മേളനം നടത്തി. ജെൻ്റിൽമാൻ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടർ ബാബു കേശവൻ ഉദ്ഘാടനം ചെയ്തു. ഐ.ബി.എ കോട്ടയം ജില്ലാ പ്രസിഡൻ്റ് ബ്ലസ്സൺ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഐ.ബി.എ സംസ്ഥാന പ്രസിഡൻ്റ് സാബു വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ജോബി.കെ.ഫിലിപ്പ്, മണ്ഡലം ഭാരവാഹികളായ ജോൺസൺ ജോസഫ്, ഷിജാസ് സെയ്ദ്, ജില്ലാ കമ്മറ്റി അംഗങ്ങളായ ശ്രീരാമൻ, ജോസഫ് ഷിജു തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് സംഘടനാ ചർച്ച, ഐ.ഡി കാർഡ് വിതരണം, അംഗങ്ങളുടെ ക്ഷേമപ്രവർത്തനം സംബന്ധിച്ച് രൂപരേഖ തയ്യാറാക്കൽ എന്നിവയും നടന്നു. വൈക്കത്തെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പടെ നിരവധി പേർ സമ്മേളനത്തിൽ പങ്കെടുത്തു.



Follow us on :

More in Related News