Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2026 18:50 IST
Share News :
ഗുരുവായൂർ:ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് പുലർച്ചെ നാലുമുതൽ ഉച്ചപൂജയ്ക്ക് നട തുറന്ന ശേഷം 12.45 മണി വരെ 416 വിവാഹങ്ങൾ നടന്നു.റിക്കാർഡ് വിവാഹങ്ങൾക്കാണ് ക്ഷേത്രസന്നിധി സാക്ഷ്യം വഹിച്ചത്.2024 സെപ്റ്റംബർ 8-ന് നടന്ന 334 വിവാഹങ്ങളുടെ റിക്കാർഡ് ഇതോടെ പുതിയ ചരിത്രത്തിന് വഴിമാറി.പുലർച്ചെ 4.10-ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ 12.45 ക്കാണ് സമാപിച്ചത്.ഉഷപൂജയ്ക്കായി രാവിലെ 5.47 മുതൽ 6.12 വരെയും പന്തീരടി പൂജയ്ക്കും ക്ഷേത്രനട അടച്ച സമയത്തൊഴികെ ബാക്കി നേരമെല്ലാം വിവാഹങ്ങൾ തുടർച്ചയായി നടന്നു.ഇന്ന് സ്പോട്ട് ബുക്കിങ്ങ് ഉൾപ്പെടെ 442 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്.പുലർച്ചെ ക്ഷേത്രം കിഴക്കേനടയിൽ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്.മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻകുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തി.തുടർന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹങ്ങൾ തുടങ്ങി.ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്,മനോജ് ബി.നായർ,എം.യു.ഷിനിജ,ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ,എം.രാധ,പി.ആർ.ഒ വിമൽ ജി.നാഥ്,അസി.മാനേജർ എ.വി.പ്രശാന്ത്,ഹെൽത്ത് സൂപ്പർവൈസർ എം.എൻ.രാജീവ്,സെക്യുരിറ്റി സൂപ്പർ വൈസർ സുബ്രഹ്മണി
എന്നിവർ ഉൾപ്പെടെ ജീവനക്കാരും കിഴക്കേ നടയിൽ സന്നിഹിതരായി.ക്ഷേത്ര പരിസരത്തും ക്ഷേത്രനഗരിയിലും സുരക്ഷയൊരുക്കി.ഗുരുവായൂർ എസിപി സുരേന്ദ്രൻ മങ്ങാട്ട്,ടെമ്പിൾ സിഐ ജയപ്രദീപ്,എസ്ഐ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറിലേറെ സിവിൽ പോലീസുകാരും സേവനത്തിറങ്ങി.അടിയന്തിര ഘട്ടമുണ്ടായാൽ ഇടപെടാൻ ഫയർ ഓഫീസർ സജിത്ത് ലാലിൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും തയ്യാറായി ക്ഷേത്രം ഇന്നർറിങ്ങ് റോഡിന് സമീപം സജ്ജരായിരുന്നു.ദേവസ്വം മെഡിക്കൽ സെൻ്റർ സൂപ്രണ്ട് ഡോ.രാഹുൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടിയന്തിര വൈദ്യ സേവനം നൽകാൻ തെക്കേ നടയിൽ ക്യാമ്പ് ചെയ്തിരുന്നു.ഗുരുവായൂർ നഗരസഭാധ്യക്ഷ സുനിത അരവിന്ദൻ,വൈസ് ചെയർമാൻ കെ.കെ.ജ്യോതിരാജ് എന്നിവരും കിഴക്കേ നടയിലെത്തി പ്രവർത്തനങ്ങൾക്ക് പിന്തുണയേകി.
Follow us on :
Tags:
More in Related News
Please select your location.