Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2026 22:23 IST
Share News :
കോഴിക്കോട്: പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം(76) അല്പ സമയം മുൻപ് കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിൽ മരണപ്പെട്ടു.
1950 ഓഗസ്റ്റ് 24 നാണ് ചിറയിൻകീഴിൽ ആണ് ജനിച്ചത്. ചിറയിൻകീഴ് കൊടിക്കകം ഗവൺമെൻ്റ എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെൻ്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. റിട്ടയേർഡ് സൂപ്രണ്ടിങ് എൻജിനീയർ പി.എ. റഷീദാണ് ഭർത്താവ്.
ഏതാനും വർഷം മുൻപ് അദ്ദേഹവും മരണപ്പെട്ടു.
സജിത്ത്, സോജ എന്നിവർ മക്കളാണ്.
പ്രേം നസീറിൻ്റെ 60 വർഷം പഴക്കമുള്ള ചിറയിൻ കീഴിലെ വീടിൻ്റെ പേര് ഈ മകളുടെ പേരിനെ സൂചിപ്പിക്കുന്ന ലൈലാ കോട്ടേജ് എന്നാണ്.
പ്രേം നസീറിനെ ക്കുറിച്ച് ഇതിലെ പോയത് വസന്തം എന്നൊരു ഓർമ പുസ്തകം ഇവർ രചിച്ചിട്ടുണ്ട്. സഹോദരൻ: ഷാനവാസ്, സഹോദരികൾ : റസിയ, റിത .
ഖബറടക്കം സ്വദേശമായ തിരുവനന്തപുരത്ത് നാളെ നടക്കും.
Follow us on :
Tags:
More in Related News
Please select your location.