Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നിട്ടു നില്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന - മന്ത്രി പി.കെ ബഷീർ.

07 Oct 2026 20:23 IST

santhosh sharma.v

Share News :

വൈക്കം: അടിസ്ഥാന സൗകര്യവികസനത്തിൽ പിന്നിട്ടു നില്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ. കൊതവറ പാലത്തിന്‍റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപ്രോച്ച് റോഡിനുള്ള സ്ഥലം പഞ്ചായത്തോ പൊതുജനങ്ങളോ ലഭ്യമാക്കിയാൽ അനിവാര്യമായ സ്ഥലങ്ങളിലെല്ലാം പാലങ്ങള്‍ നിർമിച്ചുനൽകാൻ പൊതുമരാമത്ത് വകുപ്പ് തയാറാണെന്നും സ്ഥലം ഏറ്റെടുക്കലിന് സംസ്ഥാനത്ത് എല്ലായിടത്തും ബുദ്ധിമുട്ടു നേരിടുന്നുണ്ടെന്നും അതുകൊണ്ടുതന്നെ റോഡ് വികസന പദ്ധതികളില്‍ എലിവേറ്റഡ് ഹൈവേകളാണ് കൂടുതല്‍ അനുയോജ്യമാകുകയെന്നും മന്ത്രി പറഞ്ഞു. കൊതവറ പാലത്തിനു സമീപം നടന്ന ചടങ്ങിൽ കെ. ബിനിമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശശികുമാർ, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡ​ന്റ്‌ ലിജി സലഞ്ച് രാജ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ആനന്ദ് ബാബു, എം.കെ ​രാജേഷ്‌​, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, പൊതുമരാമത്ത് വകുപ്പ് (പാലം വിഭാഗം) ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എൻജിനീയർ ഐ. റംലാബീവി, എക്‌സിക്യൂട്ടീവ് എൻജിനീയർ സി.ജി. റാണി വിജയലക്ഷ്മി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.

പാലം നിർമാണം പൂർത്തിയാകുന്നതോടെ ഉല്ലല, കൊതവറ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. തലയാഴം ഗ്രാമപഞ്ചായത്തിൽ വൈക്കം-വെച്ചൂർ റോഡിലെ ഉല്ലല ജംഗ്ഷനിൽ നിന്നു കൊതവറയിലേക്കുള്ള റോഡിൽ മൂന്നുമീറ്റർ മാത്രം വീതിയുള്ള കൊതവറ പാലം കാലപ്പഴക്കത്തേത്തുടർന്ന് ജീർണിച്ച് അപകടാവസ്ഥയിലായിരുന്നു. വലിയ വാഹനങ്ങൾക്ക് പാലത്തിലൂടെ സുഗമമായി കടന്നുപോകുന്നതിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. 3.25 കോടി രൂപ ചെലവിട്ടാണ് പുതിയ പാലം നിര്‍മിക്കുന്നത്. 5.50 മീറ്റർ കാരിയേജ് വേയും ഒരു വശത്ത് 1.50 മീറ്റർ വീതിയുള്ള നടപ്പാതയും ഉൾപ്പെടെ ആകെ 7.75 മീറ്റർ വീതിയുണ്ടാകും. 13.90 മീറ്റർ നീളത്തിൽ സിംഗിൾ സ്പാനായി നിർമിക്കുന്ന പാലത്തിന്‍റെ ഇരുവശങ്ങളിലും 60 മീറ്റർ നീളത്തിലുള്ള അപ്രോച്ച് റോഡുകളും പദ്ധതിയുടെ ഭാഗമാണ്. കാക്കനാട് ആസ്ഥാനമായ എ.എ. ആൻഡ് എസ്. കൺസ്ട്രക്ഷൻസാണ് നിർമാണം ഏറ്റെടുത്തിട്ടുള്ളത്.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News