Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിഷ ജീവികളുടെ ശല്യം:ചാവക്കാട് നഗരസഭ സെക്രട്ടറിക്ക് നിവേദനം നൽകി

27 Sep 2026 22:02 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ 18-ാം വാർഡിൽ കോട്ടപ്പുറം ചിങ്ങനാത്ത് പാലം റോഡിൽ കാലങ്ങളായി പൂട്ടി കിടക്കുന്ന വീടും പറമ്പും കാട് പിടിച്ച്‌ കിടക്കുന്നത് വെട്ടി തെളിയിക്കാനും,അതി ഉഗ്ര വിഷ ജീവികളുടെ ശല്യത്തിൽ നിന്ന് പൊതുജനങ്ങളെ മോചിപ്പിക്കാൻ വേണ്ട അടിയന്തിര നടപടികൾ ചാവക്കാട് നഗരസഭ അധികൃതർ കൈ കൊള്ളണമെന്നും ആവശ്യപ്പെട്ട് കൊണ്ട് പ്രദേശവാസികൾ ചാവക്കാട് നഗരസഭ സെക്രട്ടറി എം.സന്തോഷ് കുമാറിന് നിവേദനം നൽകി.കോട്ടപ്പുറം ചിങ്ങനാത്ത് പാലം റോഡിൽ താമസിക്കുന്ന നിവാസികൾ ഒപ്പുശേഖരണം നടത്തി വാർഡ് കൗൺസിലർ പി.ഐ.വിശ്വംഭരന്റെ നേതൃത്വത്തിലായിരുന്നു നിവേദനം സമർപ്പിച്ചത്.കാട് പിടിച്ച്‌ കിടക്കുന്ന ഇവിടെ ഉഗ്രവിഷപാമ്പുകളും,മുള്ളൻപന്നികളും,കുരങ്ങുകൾ,കാട്ടുപന്നികൾ,മെരു,മരപ്പട്ടി എന്നിവയുടെ രൂക്ഷമായ ശല്യം കാരണം പ്രദേശവാസികൾ വളരെ ഭയന്നാണ് ജീവിക്കുന്നത്.

Follow us on :

More in Related News