Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് - നേരേകടവ് പാലം തുറന്ന് കൊടുക്കുന്നു.

07 Oct 2026 23:52 IST

santhosh sharma.v

Share News :

വൈക്കം കോട്ടയം - ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് - നേരേകടവ് പാലം ഉദ്ഘാടനം 18ന് രാവിലെ 9ന് മാക്കേക്കടവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ, മന്ത്രിമാരായ എം. ലിജു, മോൻസ് ജോസഫ്, എംപിമാരായ കെ.സി. വേണുഗോപാൽ, ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് അരൂർ എംഎൽഎയും ഡപ്യൂട്ടി സ്‌പീക്കറുമായ ഷാനിമോൾ ഉസ്‌മാൻ, വൈക്കം എംഎൽഎ കെ.ബിനിമോൻ, ആലപ്പുഴ കലക്ടർ ഷാജി വി.നായർ, പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ എക്‌സിക്യൂട്ടീവ് എൻജിനീയർ ടി.രേഖ എന്നിവർ അറിയിച്ചു. മാക്കേക്കടവിൽ പാലത്തിന് മുന്നിലുള്ള സ്‌ഥലത്താണ് ഉദ്ഘാടന സമ്മേളനം നടത്തുന്നത്. പാലത്തിന്റെയും അപ്രോച്ച് റോഡുകളുടെയും നിർമാണം പൂർണമായി. തെരുവു വിളക്കുകൾക്ക് വൈദ്യുതി കണക്ഷനും ഉടൻ പൂർത്തിയാക്കും. 800 മീറ്റർ നീളവും 11.23 മീറ്റർ വീതിയുമുള്ള പാലത്തിന് സംസ്ഥാന സർക്കാർ 98.09 കോടി രൂപയാണ് ചെലവഴിച്ചത്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് ഏഴ് വർഷത്തോളം നിർമാണം തടസ്സപ്പെട്ടിരുന്നു. 2023ൽ നിർമാണം പുനരാരംഭിച്ചതോടെയാണ് പദ്ധതി വേഗത്തിലായത്.

പാലം യാഥാർത്ഥ്യമാകുന്നതോടെ തുറവൂർ - പമ്പ പാത പൂർത്തിയാകും അരൂരിന്റെ കടലോര പ്രദേശത്തു നിന്നും മലയോരത്തെക്കുള്ള പുതിയ പാത ആഭ്യന്തര വിപണിക്കും ഗതാഗത വികസനത്തിനും പുതിയ വഴി തുറക്കും വൈക്കത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്ര ദൂരവും ഗണ്യമായി കുറയും.

നിലവിൽ നേരേകടവിൽ ഇരുചക്രവാഹനങ്ങൾക്കും യാത്രക്കാർക്കുമായി ചങ്ങാട സർവീസാണ് പ്രധാന ആശ്രയം.



✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨



* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!


 . 


Follow us on :

More in Related News