Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാണിജ്യ എൽപിജി സിലിണ്ടറിന് 65 രൂപ വരെ വർധന; കോഴിക്കോട്ട് വില 2,860.50 രൂപ

01 Oct 2026 07:17 IST

NewsDelivery

Share News :

തിരുവനന്തപുരം: പൊതുമേഖലാ എണ്ണക്കമ്പനികൾ വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. കേരളത്തിൽ നഗരങ്ങൾക്കനുസരിച്ച് 65–66 രൂപ വരെയാണ് വർധന. ഒക്ടോബർ ഒന്നുമുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. 

ഇതോടെ കൊച്ചിയിൽ 2,828 രൂപയും കോഴിക്കോട്ട് 2,860.50 രൂപയും തിരുവനന്തപുരത്ത് 2,849 രൂപയുമായി. സെപ്റ്റംബറിൽ കോഴിക്കോട്ട് 2,795.50 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിനാണ് ഇപ്പോൾ 65 രൂപ വർധിച്ചത്. 

വാണിജ്യ സിലിണ്ടറിന്റെ വില വർധന ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് അധിക ചെലവാകും. പൊതുമേഖലാ എണ്ണക്കമ്പനികൾ സാധാരണയായി ഓരോ മാസവും ഒന്നാം തീയതിയാണ് എൽപിജി വില പുതുക്കുന്നത്.

അതേസമയം, 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് 951 രൂപയും കൊച്ചിയിൽ 949 രൂപയും കോഴിക്കോട്ട് 950.50 രൂപയുമാണ് നിലവിലെ വില. 

രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയടക്കമുള്ള ഘടകങ്ങൾ എൽപിജി വിലയെ സ്വാധീനിക്കുന്നുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് എൽപിജി വിതരണത്തിൽ സിലിണ്ടറിന് ഏകദേശം 300 രൂപയുടെ നഷ്ടമുണ്ടാകുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്

Follow us on :

More in Related News