Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താനൂർ താലൂക്കാശുപത്രിലെ നിർമാണ-വികസന പ്രവർത്തനങ്ങളും ഐസൊലേഷൻ വാർഡും മലപ്പുറം ജില്ല കളക്ടർ സന്ദർശിച്ചു

07 Oct 2026 19:38 IST

Jithu Vijay

Share News :

താനൂർ : താനൂർ താലൂക്കാശുപത്രിയിൽ എത്രയും വേഗം കിടത്തി ചികിത്സ ആരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രിയിലെ നിർമാണ-വികസന പ്രവർത്തനങ്ങളും ഐസൊലേഷൻ വാർഡും മലപ്പുറം ജില്ല കളക്ടർ ഡോ. വിനയ് ഗോയൽ, ഐ.എ.എസ് സന്ദർശിച്ച് പുരോഗതി നേരിട്ട് വിലയിരുത്തി.


താനൂർ എം.എൽ.എ പി. കെ. നവാസിന്റെ നിരന്തര ഇടപെടലുകളുടെ ഭാഗമായി നടക്കുന്ന നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും, ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മികച്ച സൗകര്യങ്ങളും ചികിത്സയും ഉറപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ല കളക്ടർ നിർദേശം നൽകി.


സന്ദർശനത്തിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജാനിഫ് കെ. എം., ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷുബിൻ സി., താനൂർ സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. ഷംജിത എന്നിവരും ഒപ്പമുണ്ടായിരുന്നു.

Follow us on :

More in Related News