Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2026 00:10 IST
Share News :
കോട്ടയം: പ്രസിദ്ധമായ പനച്ചിക്കാട് ദക്ഷിണ മൂകാംബിയിലെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. കലകളുടെയും സർഗ്ഗാത്മകതയുടെയും അക്ഷരാരംഭത്തിൻ്റെയും ആത്മസംതൃപ്തിയുടെയും ആഘോഷമായ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ച് കലാമണ്ഡപത്തിൽ ഭദ്രദീപ പ്രകാശനം നടന്നു. പ്രശസ്ത കലാകാരന്മാരായ തിരുവിഴ ജി ഉല്ലാസ്, വാഴപ്പള്ളി ടി എസ് സതീഷ് കുമാർ, പെരുന്ന ജി ഹരികുമാർ, കോട്ടയം ടി എസ് അജിത് കുമാർ, ഇത്തിത്താനം ജയചന്ദ്രൻ, മറിയപ്പള്ളി സനൽ പത്മനാഭൻ, ഏറ്റുമാനൂർ സജികുമാർ, തിരുത്താനം ശ്യാം ജി കെ ഭാസി, തൃപ്പൂണിത്തുറ ഗോപാലകൃഷ്ണൻ, തൃക്കൊടിത്താനം രാധാകൃഷ്ണൻ, മുഖർശംഖ് വിദ്വാന്മാരായ കോട്ടയം എസ് മുരളിധരൻ, പനച്ചിക്കാട് അരുൺ, വരക്കാടി അശോക് കുമാർ, ക്ഷേത്രം മാനേജർ കെ എൻ നാരായണൻ നമ്പൂതിരി, അസി. മാനേജർ കെ വി ശ്രീകുമാർ എന്നിവർ ചേർന്നാണ് ഭദ്രദീപ പ്രകാശനം നടത്തിയത്
Follow us on :
Tags:
More in Related News
Please select your location.