Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ജാറത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി പോലീസ് പിടിയിൽ

07 Oct 2026 22:37 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ജാറത്തിലെ ഭണ്ഡാരം കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ.കോഴിക്കോട് പൂനൂർ കക്കാട്ടുമ്മൽ സ്വദേശി മുജീബ് റഹ്‌മാനെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്.കൊയിലാണ്ടിയിലെ ലോഡ്ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്.കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം.മണത്തല പള്ളിയോട് ചേർന്ന ജാറത്തിൽ നിന്ന് രണ്ട് വലിയ ഭണ്ഡാരങ്ങളാണ് മോഷ്ടാവ് എടുത്തുകൊണ്ടുപോയത്.ജാറത്തിനുള്ളിൽ നിന്ന് മോഷ്ടിച്ച ഭണ്ഡാരങ്ങൾ കബർസ്ഥാനിൽ വെച്ച് പൊളിച്ച് പണം കവർന്ന ശേഷം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാവ് ജാറത്തിൽ കയറി ഭണ്ഡാരം എടുത്തുകൊണ്ട് പോകുന്ന ദൃശ്യം വ്യക്തമായി പതിഞ്ഞിരുന്നു.ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.അറസ്റ്റിലായ മുജീബ് റഹ്‌മാൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Follow us on :

More in Related News