Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2026 19:37 IST
Share News :
ചാവക്കാട്:താങ്ങും തണലും ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട് എല്ലാ മാസവും കൊടുക്കുന്ന നഗരസഭയിലെ അതി ദാരിദ്രരായ കുടുംബങ്ങൾക്ക് പെൻഷൻ വിതരണവും,ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി.ചാവക്കാട് ഹയാത്ത് ആശുപത്രി മാനേജർ എ.കെ.സാക്കിർ വിതരണോദ്ഘാടനം നിർവഹിച്ചു.താങ്ങും തണലും ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് അബ്ദുൽ ഖാദർ മുസ്ലിം വീട്ടിൽ അധ്യക്ഷത വഹിച്ചു.സാമൂഹിക പ്രവർത്തകരായ അലിക്കുട്ടി,സലിം എന്നിവർ മുഖ്യാതിഥികളായി.ട്രസ്റ്റ് രക്ഷാധികാരികളായ അബ്ദുള്ള തെരുവത്ത്,ഡോ.ഷാഫി ഖത്തർ,ഷെജി വലിയകത്ത് എന്നിവർ സംസാരിച്ചു.ഭാരവാഹികളായ ഡോ.നാദിർ,റജിൻ മുജീബ്,ശിഹാബ് മണത്തല,ഷെരീഫ്,സിയാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.മാനേജർ സീനത്ത് നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.