Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തുനിന്ന് പാലാക്കരി അക്വാ ടൂറിസം കേന്ദ്രത്തിലേക്ക് സോളാർ ബോട്ട് സർവീസ് ഉദ്ഘാടനം നാളെ.

07 Oct 2026 20:38 IST

santhosh sharma.v

Share News :

വൈക്കം: സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തിൽ വൈക്കം ബോട്ട് ജെട്ടിയിൽനിന്ന് ചെമ്പ് ഗ്രാമപഞ്ചായത്തിലെ മത്സ്യഫെഡിന്‍റെ പാലാക്കരി അക്വാടൂറിസം സെന്‍ററിലേക്ക് പുതിയ ടൂറിസം ബോട്ട് സർവീസിന് നാളെ ( ഒക്ടോബർ 8, വ്യാഴം) തുടക്കം കുറിക്കും. ഉച്ചയ്ക്ക് 12ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. കെ. ബിനിമോൻ എംഎൽഎ അധ്യക്ഷത വഹിക്കും. സർവീസിന്‍റെ ആദ്യ ടിക്കറ്റ് വിതരണ ഉദ്ഘാടനം അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് എംപി നിർവഹിക്കും. വൈക്കം നഗരസഭ ചെയർപേഴ്‌സൺ അബ്ദുൾ സലാം റാവുത്തർ മുഖ്യാതിഥിയാകും. ജലഗതാഗത വകുപ്പ് ഡയറക്ടർ ഡോ. ജെ. ഒ. അരുൺ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. കെ. ശശികുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.ജെ സണ്ണി, ബിന്ദു അജി, ലിജി സലഞ്ചരാജ്, എസ്. ബിജു, വൈക്കം നഗരസഭ കൗൺസിലർമാരായ സോണി സണ്ണി, രജിമോൾ പ്രദീപ് തുടങ്ങിയവർ പ്രസംഗിക്കും.

75 പേർക്ക് സഞ്ചരിക്കാവുന്ന പരിസ്ഥിതി സൗഹൃദമായ 'ആദിത്യ 3' എന്ന സോളാർ ബോട്ടാണ് സർവീസിനായി ഉപയോഗിക്കുന്നത്. വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് രാവിലെ 11ന് ആരംഭിക്കുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. മനോഹരമായ കായൽ കാഴ്ചകൾ, സൂര്യാസ്തമയം, നാടൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണം എന്നിവ ആസ്വദിക്കാൻ യാത്രക്കാര്‍ക്ക് അവസരമുണ്ടാകും.

​​

✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨



* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News